കോട്ടത്തറ ഗവ:ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഏര്‍പ്പാടാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍
പ്രതിദിനം ശരാശരി 750 ഒ.പി (പുറം രോഗികള്‍) വരുന്ന സ്ഥാപനമാണ്.
പ്രതിദിനം ശരാശരി 150 ഐ.പി വരുന്ന സ്ഥാപനമാണ്.
ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും ജനറല്‍ മെഡിസിന്, ഗൈനക്ക്, ഒഫ്താല്‍മോളജി, സൈക്യാട്രി, പീഡിയാട്രിക്, സര്‍ജ്ജറി & അനസ്തേഷ്യ, ദന്ത രോഗ വിഭാഗം എന്നിവയുടെ സ്പെഷ്യാലിറ്റി ഒ.പി സൗകര്യം
ഓര്‍ത്തോ ഒ.പി- തിങ്കള്‍, ചൊവ്വ,വ്യാഴം,ശനി (സര്‍ജ്ജറി ദിവസങ്ങള്‍ – ബുധന്‍, വെള്ളി) . സര്‍ജ്ജറി ഉള്ള ദിവസങ്ങളില്‍ എമര്‍ജന്‍സി കേസുകള്‍ മാത്രം ഒ.പിയില്‍ നോക്കുന്നതാണ്.
ഇ.എന്‍.റ്റി ഒ.പി – തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി ( സര്‍ജ്ജറി ദിവസങ്ങള്‍ – വ്യാഴം) . സര്‍ജ്ജറി ഉള്ള ദിവസങ്ങളില്‍ സര്‍ജ്ജറി കഴിഞ്ഞ ശേഷം ഒ.പിയില്‍ രോഗികളെ നോക്കുന്നതാണ്.
സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് കെയര്‍ ഒ.പി യും, മോര്‍ഫിന്‍ ക്ലിനിക്കും എല്ലാ വ്യാഴാഴ്ച്ചയും എല്ലാ തിങ്കളാഴ്ച്ചയും സിക്കിള്‍ സെല്‍ അനീമിയ ക്ലിനിക്ക്
ജീവിത ശൈലി രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആസ്ത്മ രോഗം വരാന്‍ സാധ്യതയുള്ള രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അത് നിയന്ത്രിക്കുന്നതിനുള്ള പള്‍മണറി ഫങ്ങ്ഷന് ടെസ്റ്റ് ഉള്‍പ്പടെയുള്ള ചികിത്സാ പരിചരണം എല്ലാ ചൊവ്വാഴ്ച്ചയും ഫിസിഷ്യന്റെ നേതൃത്വത്തില്‍ നല്കുന്നു. ശ്വാസ് ക്ലിനിക്ക്
ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും ജനിതക കൗണ്‍സലിംഗ്, കൗമാര കൗണ്‍സിലിംഗ &മാു; കുടുംബ ക്ഷേമ കൗണ്‍സിലിംഗ് സൗകര്യം
എല്ലാ വെള്ളിയാഴ്ച്ചയും വന്ധ്യതാ ക്ലിനിക്ക്, ക്യാന്‍സര്‍ നിര്‍ണ്ണയ ക്ലിനിക്ക് & എന്‍.എസ്.വി ക്ലിനിക്ക് സൗകര്യം
ആശ്വാസ് ക്ലിനിക്ക് : മാനസിക സംഘര്‍ഷങ്ങള്‍ പോലുള്ള രോഗങ്ങള്‍ കണ്ടെത്തി അത്മഹത്യ പോലുള്ള പ്രവണതയില്‍ നിന്നും മുക്തി നേടുന്നതിനുള്ള പരിചരണം. കൗണ്‍സിലര്‍മാരുടെ സേവനത്തോടെ സൈക്യാട്രി ഡിപ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും നടത്തി വരുന്നു.
വെല്‍ വുമണ്‍ ക്ലിനിക്ക്, ജീവിതശൈലി രോഗവുമായി ബന്ധപ്പെട്ട് സ്തീകള്ക്കിടയിലുണ്ടാകുന്ന ബ്ലഡ് പ്രഷര്‍, ഷുഗര്‍, ആസ്ത്മ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കുന്നതിനും, ക്യാന്‍സറിന്റെ നേരത്തെക്കൂട്ടിയുള്ള കണ്ട്പിടിക്കുന്നതിനും പ്രത്യേകിച്ച് സെര്വെയ്ക്കല് ക്യാന്സറിന്റേയും, ബ്രെസ്റ്റ് ക്യാന്സറിന്റേയും നേരത്തെ കണ്ടെത്തുന്നതിനും ,ചികിത്സിക്കുന്നതിനുമുള്ള പരിചരണം ഡോ.വസന്ത കുമാരി (റിട്ടേഡ് ആര്.സി.എച്ച് ഓഫീസര്‍) യുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും നല്കി വരുന്നു.
മദ്യം, ലഹരി, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും മുക്തി നേടുന്നതിനായിയുള്ള ഡി-അഡിക്ഷന് സെന്റര്‍ പ്രവത്തനം എല്ലാ ദിവസവും നടത്തി വരുന്നു.
70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക പരിചരണവു, ചികിത്സയും, കാല്‍ത്സ്യം, അയണ്‍ തുടങ്ങിയ ഗുളികകളും ജെറിയാട്രിക് ക്ലിനിക്കില്‍ നല്കി വരുന്നു.
ഞായറഴ്ച്ച ഒഴികെ എല്ലാ ദിവസവും പുകവലി ശീലം നിര്‍ത്തുന്നതിനുള്ള ക്ലിനിക്ക്.
ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും വെല്‍നെസ്സ് ക്ലിനിക്ക് സൗകര്യം
ഞായറഴ്ച്ച ഒഴികെ എല്ലാ ദിവസും ഡി.ഇ.ഐ.സി (ഇ.ഐ.ഡി.എം.യു) സൗകര്യം
ഞായറഴ്ച്ച ഒഴികെ എല്ലാ ദിവസും ഫിസിയോതെറാപ്പി സൗകര്യം19) ആഹാര നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ഡയറ്റീഷ്യന്റെ സേവനം ഞായറാഴ്ച്ച ഒഴികെ എല്ലാദിവസവും നല്കി വരുന്നു.
എല്ലാ മാസവും 9 തിയ്യതി പി.എം.എസ്.എം.എ(പ്രൈം മിനിസ്റ്റേഴ്സ് സുരക്ഷിത് മാതൃത്വഅഭിയാന്) പരിപാടി (പ്രത്യേക പരിചരണം വേണ്ട, ഗുരുതര സ്വഭാവമുള്ള ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേകപരിചരണം)
തിമിര രോഗം കണ്ടെത്തുന്നതിനുള്ള ഒ.പി എല്ലാ തിങ്കളാഴ്ച്ചയും കണ്ണ് രോഗ വിഭാഗത്തില്‍ നടത്തിവരുന്നു. ( റൂം നമ്പര്‍-40)22) എല്ലാ മാസവും ആദ്യത്തെ ചൊവാഴ്ച്ച മെഡിക്കല്‍ ബോര്‍ഡ് സൗകര്യം
എല്ലാ മാസവും ഒരു തവണ കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, ന്യൂറോളജി സ്പെഷ്യല്‍ ഒ.പിസൗകര്യങ്ങള്
ദന്തല്‍ സ്പെഷ്യാലിറ്റി സര്‍ജ്ജറികള്‍ എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച്ചയും, നാലാമത്തെഞായറാഴ്ച്ചയും നടത്തി വരുന്നു.(റൂം നമ്പര്‍:12)25) 24 മണിക്കൂറും ടി.ബി രോഗം കണ്ടെത്തുന്നതിനുള്ള കഫം പരിശോധന സൗകര്യം
24 മണിക്കൂറും അത്യാഹിത വിഭാഗം,ലാബ്,എക്സ്-റെ, പ്രവര്‍ത്തിച്ചു വരുന്നു.
ശ്രീ. സത്യ സായ് ഓര്‍ഫനേജ് ട്രസ്റ്റുമായി സഹകരിച്ച് കൊണ്ട് കോട്ടത്തറ ആശുപത്രിയില്‍ 04ബെഡിന്റെ ഡയാലിസിസ് യൂണിറ്റ് 20.03.2019 മുതല്‍ ആരംഭിച്ചു. ആദിവാസിവിഭാഗത്തില്പ്പെട്ടവര്ക്കും, മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സൗജ്യന്യമായി ഡയാലിസിസ് സേവനം നല്കി വരുന്നു.
ഫാര്‍മസി സൗകര്യം : രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ
ആദിവാസി വിഭാഗക്കാര്‍ക്ക് കൂടെ നില്ക്കാന് ആരുമില്ലായെങ്കില് ബൈസ്റ്റാന്‍ഡര്‍ സൗകര്യം
ഗര്‍ഭിണികള്‍ക്കുള്ള സ്കാനിംഗ് സൗകര്യം – ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍